കുവൈറ്റ് എയർവേയ്‌സ് ഏഴ് അറബ് എയർലൈനുകളുമായി എക്‌സ്‌ചേഞ്ച് കരാറിൽ ഒപ്പുവച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്‌സ് ഏഴ് അറബ് എയർലൈനുകളുമായി വായ്പ, കൈമാറ്റ കരാറുകൾ ഒപ്പുവെച്ചതായി കമ്പനിയുടെ ചെയർമാൻ ക്യാപ്റ്റൻ അലി അൽ ദുഖാൻ പറഞ്ഞു. കരാർ വഴി അടിയന്തിര സാഹചര്യങ്ങളിൽ സ്പെയർ പാർട്സ് കൈമാറാൻ സാധിക്കും.ദോഹയിൽ നടന്ന അറബ് എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ 54-ാമത് ജനറൽ അസംബ്ലിയുടെ ഭാഗമായാണ് കരാർ ഒപ്പുവെച്ചതെന്ന് അൽ-ദുഖാൻ വ്യക്തമാക്കി.