കോട്ടയം ഡിസ്ട്രിക്ട്  പ്രവാസി അസ്സോസിയേഷൻ കോട്ടയം ഫെസ്റ്റ് 2019 ഏപ്രിൽ 26ന്

0
13

കോട്ടയം ഡിസ്ട്രിക്ട്  പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (കോഡ്പാക്‌) മൂന്നാമത് വാർഷികമായ കോട്ടയം ഫെസ്റ്റ് 2019 ഏപ്രിൽ 26ന് വെള്ളിയാഴ്ച വൈകിട്ടു 4 മണിമുതൽ അബ്ബാസിയ മറീന ഹാളിൽ വെച്ച് നടക്കുമെന്ന് കോഡ്പാക് ‌ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ശൈഖ സലേം അൽ ഹമൂദ്‌ അൽ സബാ മുഖ്യഅഥിയായി പങ്കെടുക്കുന്ന മെഗാഷോയിൽ പ്രശസ്ത ചലചിത്ര നടിയും നൃത്തകിയുമായ രചന നാരായണൻകുട്ടിയുടെ ഡാൻസും, പ്രശസ്ത ഗായകൻ പ്രദീപ് ബാബു,ഗായിക റിയാനാ രാജ് , റീവ മറിയ എന്നിവരുടെ ലൈവ് മ്യൂസിക്കൽ ഷോയും, കോമഡി രംഗത്തെ പ്രശ്സ്‌തരായ ഏഷ്യാനെറ്റ് കോമഡി സ്റ്റാർ ശശാങ്കൻ മയ്യനാട് , ചേക്കു രാജീവ് , ശ്യം ചാത്തന്നൂർ എന്നിവർ നയിക്കുന്ന കോമഡി സ്കിറ്റും ഉണ്ടായായിരിക്കും.പ്രവേശനം സൗജന്യമായിരിക്കും വാർത്ത സമ്മേളനത്തിൽ അനൂപ് സോമൻ , ജിയോ തോമസ് , സുമേഷ് , ആർ ജി ശ്രീകുമാർ , ഭൂപേഷ് ,ഡോജി മാത്യു , സിജി പ്രദീപ് എന്നിവർ സംബന്ധിച്ചു