കുവൈറ്റ്‌ കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മറ്റിയുടെ 2024 കലണ്ടറും, ഫുട്‌ബോൾ മേളയുടെ ലോഗോയും പ്രകാശനം ചെയ്തു

*
കുവൈറ്റ്‌ കെഎംസിസി പാലക്കാട്‌ ജില്ല കമ്മറ്റിയുടെ 2024കലണ്ടർ പ്രകാശനം ജില്ലാ ഉപദേശക സമിതി ചെയർമാനും സ്റ്റേറ്റ് കൗൺസിലറുമായ സലാം പട്ടാമ്പി “സ്കൈ വേ “ഗ്രൂപ്പ്‌ ചെയർമാൻ നാസർ പട്ടാമ്പിക്ക് നൽകി പ്രകാശനം ചെയ്തു..

ഫെബ്രുവരിയിൽ നടത്തപ്പെടുന്ന ചങ്ങലീരി സ്മാരക ഫുട്‌ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം സ്കൈ വേ ഗ്രൂപ്പ്‌ ചെയർമാൻ നാസർ പട്ടാമ്പി ജില്ലാ സ്‌പോർട് വിംഗ് ചെയർമാൻ സൈതലവി വിളയൂരിന് നൽകി പ്രകാശനം ചെയ്തു..

ഫഹഹീൽ ബോളിവുഡ് ലൈഫ് റസ്റ്റ്‌ ടോറന്റിൽ വെച്ചു നടത്തിയ പരിപാടിയിൽ ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ അപ്പക്കാടൻ, ആക്ടിങ് സെക്രട്ടറി റഫിഖ് മുടപ്പക്കാട്, ജില്ലാ നേതാക്കളായ സൈതലവി ഒറ്റപ്പാലം, നിസാർ പട്ടാമ്പി,സുലൈമാൻ ഒറ്റപ്പാലം, ഷാനിഷാദ്,.. മണ്ഡലം നേതാക്കളായ ബഷീർ വജ്ദാൻ, നിഷാബ് തങ്ങൾ, സൈനുൽ ആബിദ്, നാസർ കരിപ്പമണ്ണ മുനീർ തെങ്കര എന്നിവരും സന്നിഹിതരായിയായിരുന്നു