ഇൻഡ്യ ഇന്റർനാഷനൽ സ്കൂൾ ആർട്സ് ഡേ സംഘടിപ്പിച്ചു

0
6

 

കുവൈറ്റ്: മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, പരസ്‌പര ബഹുമാനം, ഭിന്നസംസ്‌കൃതികളെ അടുത്തറിയുക എന്നീ ആശയങ്ങളെ ആസ്‌പദമാക്കി മംഗഫിലെ ഇൻഡ്യ ഇന്റർനാഷനൽ സ്കൂൾ വർണാഭമായ കലാപരിപാടികളോടെ ആർട്സ് ഡേ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ മുന അൽ ഫുസൈ,  എഴുത്തുകാരിയും വിവിധ രംഗങ്ങളിൽ പ്രശസ്തയുമായ ഡോ. അറൂബ്‌ അൽ റിഫായി, നാഷണൽ യൂണിയൻ ഓഫ് കുവൈറ്റ് സ്റ്റുഡന്റസ് മുൻ പ്രസിഡന്റും ആക്ടിവിസ്റ്റുമായ ഔസ് അൽ ഷഹീൻ, ഇൻഡ്യൻ സമൂഹത്തിന് വേണ്ടി നിശ്ശബ്ദ സേവനം നടത്തിക്കൊണ്ടിരിക്കുന്ന പ്രശസ്ത യൂറോളജിസ്ട് ഡോ. ജഗനാഥ്, ഡോ. ഫിലിപ്പോസ് ജോർജ്, വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഡ്വ. ജോൺ തോമസ്, ഡോ. അനീസ് അഹ്മദ്, സപ്ന റഊഫ്, സാമൂഹ്യ രംഗത്ത് കയ്യൊപ്പ് പതിപ്പിച്ച അഡ്വ: രാജേഷ് സാഗർ, സിദ്ധീഖ് വലിയകത്ത്, വ്യവസായ രംഗത്ത് കഴിഞ്ഞ ദശകങ്ങളിൽ മുന്നേറ്റം നടത്തിയ അൽ കുലൈബ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ മുസമ്മിൽ മാലിക്, കുവൈറ്റിലെ പ്രമുഖ കമ്പനിയായ NBTC യുടെ മാനേജിങ് ഡയറക്ടറുടെ പത്നിയും ഇന്ത്യയിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക്‌ പ്രചോദകയുമായ സാറാമ്മ എബ്രഹാം എന്നിവരെ ചടങ്ങിൽ വെച്ച് സ്കൂൾ ചെയർമാൻ ഡോ. പി എ ഇബ്രാഹിമും ഡയറക്ടർ മലയിൽ മൂസക്കോയയും ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു.

സ്കൂൾ മാഗസിൻ പ്രകാശനം മുൻ വിദ്യാഭ്യാസ മന്ത്രിയും സ്കൂൾ സ്പോൺസറുമായിരുന്ന ഡോ. യൂസുഫ് അൽ റിഫായിയുടെ പൗത്രൻ യുസുഫ് അൽ സാലിം വൈസ് പ്രിൻസിപ്പാൾ സലീമിന് നൽകി നിർവ്വഹിച്ചു.

വിദ്യാർത്ഥികളുടെ വർണാഭമായ കലാപരിപാടികൾ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. പ്രിൻസിപ്പാൾ ബഷീർ അഹ്മദ്, വൈസ് പ്രിൻസിപ്പാൾ ഇന്ദുലേഖ സുരേഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വൈസ് പ്രിൻസിപ്പാൾ സോഫി ജോൺ നന്ദി പ്രകാശിപ്പിച്ചു.