മസ്കറ്റ്: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സഹചര്യത്തിൽ ഒമാൻ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. കൊറോണ വ്യാപന തോതും മരണനിരക്കും വലിയതോതിൽ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ അധികൃതര്‍ ഏർപ്പെടുത്തുന്നത്. ഇതിൻറെ ഭാഗമായാണ് രാജ്യത്ത് വീണ്ടും രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയത്.
രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ആളുകളോ വാഹനങ്ങളോ പുറത്തിറങ്ങരുത്. ഈ സമയത്ത് മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണം. ഇന്ന് ഞായറാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെയാണ് രാത്രി കാല കർഫ്യു നിലവില്‍ വരികയെന്ന് സുപ്രിം കമ്മിറ്റി അറിയിച്ചു
ഹോം ഡെലിവറി ഉള്‍പ്പെടെ നേരത്തേ കര്‍ഫ്യൂ വേളയില്‍ ഇളവ് ഉണ്ടായിരുന്ന സേവനങ്ങളെയും വിഭാഗങ്ങളെയും പുതിയ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, നേരത്തേ പ്രഖ്യാപിച്ച പ്രകാരം കൊവിഡ് വാക്സിനേഷന്‍ നടപടികളുമായി ആരോഗ്യ മന്ത്രാലയം മുന്നോട്ടു പോവുമെന്ന് സുപ്രിം കമ്മിറ്റി അറിയിച്ചു. അര്‍ഹരായ മുഴുവന്‍ ജനങ്ങളും വാക്സിനെടുക്കാന്‍ മുന്നോട്ട് വരണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു. ഒമാനിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള 45 വയസ്സായവര്‍ക്ക് ഇന്നു മുതലാണ് വാക്‌സിന്‍ വിതരണം ആരംഭിക്കുക. കൊവിഡില്‍ നിന്ന് സ്വയം സുരക്ഷിതരാകുവാനും മറ്റുള്ളവര്‍ക്ക് സുരക്ഷ ഏകുവാനും എല്ലാവരും വാക്‌സിനേഷന്‍ പ്രക്രിയയിൽ സജീവമായി പങ്കാളികളാവണമെന്നും സുപ്രിം കമ്മിറ്റി അറിയിച്ചു