ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ 3 കോടി പേർക്ക് വാക്സിൻ നൽകും.

0
18

ഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്സിൻ നൽകുന്നതിനുള്ള ട്രയൽ റൺ ഇന്ന് രാജ്യവ്യാപകമായി നടന്നു. ഇതിനിടെയാണ് രാജ്യത്ത് ആദ്യ ഘട്ടത്തിൽ മൂന്ന് കോടി പേർക്ക് വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി വർഷവർദ്ധൻ അറിയിച്ചത്. ഒരു കോടി ആരോഗ്യ പ്രവർത്തകർക്കും രണ്ട് കോടി ഫ്രണ്ട്ലൈൻ പ്രവർത്തകർക്കും കോ വിഡ് വാക്സിൻ ലഭ്യമാക്കും. ഇത് സൗജന്യമായിട്ടാകും നൽകുക.

അതിനിടെ വാക്സിന് അനുമതി നൽകുന്ന നടപടി പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം വിദഗ്ധ സമിതി ഓക്സ്ഫോർഡ് സർവ്വകലാശാല വികസിപ്പിച്ച കോവി ഷീൽഡിന് അനുമതി നൽകാൻ ശുപാർശ ചെയ്തിരുന്നു. തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്സിനും സമിതി പരിശോധിച്ചിരുന്നു. ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ യോഗം ചേർന്ന് കോവി ഷീൽഡിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകും.