ആഭ്യന്തര മന്ത്രി നേരിട്ട് സുരക്ഷാ പരിശോധന നടത്തി

കുവൈത്ത് സിറ്റി: പുതുവത്സര ആഘോഷവേളയിൽ സുരക്ഷ വിലയിരുത്തുന്നതിനായി ആഭ്യന്തരമന്ത്രി ഷെയ്ഖ് തമർ അലി സബ അൽ സലേം അൽ സബാ ഇന്നലെ രാജ്യത്തെ നിരവധി ഗവർണറേറ്റുകളിൽ സുരക്ഷാ പര്യടനം നടത്തി.
പൊതു സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ-സുവാബി, മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രിയെ അനുഗമിച്ചു.
മുബാറക് അൽ കബീർ ഗവർണറേറ്റിലെ മുരൂജ് സമുച്ചയത്തിലും അൽ-സഹ്‌റയിലെ പൊതു സുരക്ഷാ പ്രവർത്തനങ്ങളിലും അൽ ജഹ്‌റ, അൽ-ഫുറവാനിയ ഗവർണറേറ്റുകളിലും പരിശോധന നടത്തി. മുരൂജ് സമുച്ചയം ഉൾപ്പെടെ എല്ലാ സുരക്ഷാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെയും നിസ്സീമമായ പരിശ്രമത്തിനും നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിലെ നിശ്ചയദാർഢ്യത്തിനു പ്രതികൂല സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതിനുള്ള സന്നദ്ധതയ്ക്കും ആഭ്യന്തരമന്ത്രി നന്ദി അറിയിച്ചു.