ഫൈസർ അസ്ട്രസെനക്ക വാക്സിനുകളുടെ പുതിയ ബാച്ചുകൾ ഇന്നെത്തും

കുവൈത്ത് സിറ്റി:  നാലാമത്തെ ബാച്ച് ഓക്സ്ഫോർഡ്-അസ്ട്രസെനെക്ക വാക്സിനും 22-ാമത് ബാച്ച് ഫൈസർ വാക്സിനും ഞായറാ വൈകിട്ടോടെ കുവൈത്തിലെത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഇവ കുവൈത്തിലെത്തിയ ഉടൻ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റും, പിന്നീട്  ഷഡ്യൂൾ അനുസരിച്ച് പൗരന്മാർക്കും താമസക്കാർക്കും വിതരണം ചെയ്യും.

വാക്സിനുകളുടെ വരവ് രാജ്യത്ത് വാക്സിനേഷൻ വേഗത വർദ്ധിപ്പിക്കുകയും വളരെവേഗം സാമൂഹിക പ്രതിരോധശേഷി കൈവരിക്കാൻ സഹായിക്കുകയും ചെയ്യും.