കെ.എം.സി.സി. കാസർഗോഡ് ജില്ലാ ഏകദിന ഫുട്ബോൾ, പോസ്റ്റർ പ്രകാശനം ചെയ്തു:

കുവൈത്ത് സിറ്റി:
കാസർഗോഡ് ജില്ലയിലെ നിർദ്ധനരായ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കുള്ള മർഹൂം: പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ സ്മാരക വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് വേണ്ടിയുള്ള ധന സമാഹരണത്തിന്റെ ഭാഗമായി കുവൈത്ത് കെ.എം.സി.സി. കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സംഘടിപ്പിക്കുന്ന മർഹൂം പി.ബി. അബ്ദുൽ റസാഖ് സ്മാരക പ്രഥമ ഏകദിന സെവൻസ് ഫുട്‍ബോൾ ടൂർണ്ണമെന്റിന്റെ പോസ്റ്റർ പ്രകാശനം അബ്ബാസിയ നോട്ടിങ് ഹാം ബ്രിട്ടീഷ് സ്‌കൂളിൽ നടന്ന ചടങ്ങിൽ പ്രശസ്ത കാഥികൻ നവാസ് പാലേരി ബിസിനസ്സ് പ്രമുഖനും, അരീജുൽ ഹുദാ  കമ്പനി മാനേജിങ് ഡയറക്ടറുമായ നിസാർ മയ്യളക്ക് നൽകി നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്ര, മറ്റു നേതാക്കളായ അസ്ലം കുറ്റിക്കാട്ടൂർ,സുബൈർ പാറക്കടവ്, എൻ.കെ. ഖാലിദ്‌ ഹാജി, ഹാരിസ്‌ വള്ളിയോത്ത്‌,സിറാജ്‌ എരഞ്ഞിക്കൽ,എഞ്ചി. മുഷ്‌താഖ്‌ ,ടി.ടി. ഷംസു,ഷരീഫ്‌ ഒതുക്കുങ്ങൽ,റസാഖ് അയ്യൂർ, ഷാഫി കൊല്ലം,സുഹൈൽ ബല്ല,  ഇഖ്ബാൽ മാവിലാടം, ബഷീർ ബാത്ത, അഷ്‌റഫ് തൃക്കരിപ്പൂർ ജില്ലാ ഭാരവാഹികളായ ഹംസ ബല്ല ,അബ്ദുള്ള കടവത്ത്, മൻസൂർ കൊവ്വൽ പള്ളി, എസ്. എം. ഹമീദ്, സുബൈർ കാടങ്കോട്, ജില്ലാ സ്പോർട്സ് വിംഗ് കൺവീനർ ഹസ്സൻ ബല്ല, ഫുട്‍ബോൾ പ്രചാരണ കമ്മിറ്റി ചെയർമാൻ മിസ്ഹബ് മാടമ്പില്ലത്ത്, ജന: കൺവീനർ ഹനീഫ് പാലായി, അമീർ കമ്മാടം തുടങ്ങിയവർ സംബന്ധിച്ചു.