കുവൈറ്റ് സിറ്റി: ഏക ദൈവ വിശ്വാസത്തില്‍ അധിഷ്ടിതമായ ആദര്‍ശവും എല്ലാതര ഉച്ചനീച്ചതങ്ങൾക്കും അതീതമായി മനുഷ്യരെ തുല്ല്യരായി കാണുന്ന കാഴ്ച്ചപാടുമാണ് ഇസ്ലാമിനെ കാലാതിവർത്തിയായ ദർശനമാക്കുന്നതെന്ന് കേരള ജമാഅത്തെ ഇസ്ലാമി ശൂറ അംഗം ടി.മുഹമ്മദ് വേളം പറഞ്ഞു. കെ.ഐ.ജി വെസ്റ്റ് മേഖല ഖൈത്താൻ മസ്ജിദ് അൽ ഗാനിമിൽ സംഘടിപ്പിച്ച ഇഫ്താർ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദൈവം കൽപിച്ച ആരാധനാനുഷ്ടാനങ്ങള്‍ നിര്‍വഹിക്കുന്നതോടൊപ്പം സഹജീവികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി അവര്‍ക്ക് വേണ്ടി നിലകൊള്ളുമ്പോഴാണ് ഇസ്ലാമിലെ ആത്മീയ അനുഭൂതി അനുഭവിക്കാന്‍ കഴിയൂവെന്ന് തുടര്‍ന്ന് പ്രസംഗിച്ച സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.ടി. സുഹൈബും പറഞ്ഞു.
വിശുദ്ധ ഖുർആൻ മനുഷ്യനെ എല്ലാ അടിമത്വത്തിൽ നിന്നും മോചിപ്പിക്കുന്ന മഹത് ഗ്രന്ഥമാണെന്നും മനുഷ്യന്റെ വിമോചനമാണ് ഖുര്‍ആന്‍ ലക്ഷ്യമാക്കുന്നതെന്നും ശേഷം പ്രഭാഷണം നിർവ്വഹിച്ച ഇർഷാദിയ കോളേജ് അധ്യാപകൻ താജുദ്ധീൻ മദീനി പറഞ്ഞു.
കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ ഉൽ ഘാടനം ചെയ്തു. കെ.ഐ.ജി വെസ്റ്റ് മേഖല പ്രസിഡൻറ് പി.ടി ശരീഫ് അധ്യക്ഷത വഹിച്ചു.
സൂറത്തുൽ ബഖ്‌റയെ ആസ്പദമാക്കി കെ.ഐ.ജി വെസ്റ്റ് മേഖല നടത്തി വരുന്ന ഖുർആൻ സ്റ്റഡി കോഴ്‌സിൽ ഉന്നത മാർക്ക് കരസ്ഥമാക്കിയ വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു.
കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി, കെ.ഐ.ജി കേന്ദ്ര ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, കെ.ഐ.ജി കേന്ദ്ര ട്രഷർ എസ്.എ.പി ആസാദ്, കെ.ഐ.ജി ഈസ്റ്റ് പ്രസിഡന്റ് റഫീഖ് ബാബു, കെ.ഐ.ജി ഈസ്റ്റ് ജനറൽ സെക്രട്ടറി സാജിദ് എ.സി., യൂത്ത് ഇന്ത്യ പ്രസിഡന്റ് മഹനാസ് മുസ്തഫ, ബഷീർ ബാത്ത, അസീസ് തിക്കോടി, ശബീർ മണ്ടോളി, ശരീഫ് ഒതുക്കുങ്ങൽ, മസ്തഫ ക്വാളിറ്റി ഫുഡ് സ്റ്റഫ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
കെ.ഐ.ജി വെസ്റ്റ് മേഖല ജനറൽ സെക്രട്ടറി മുഹമ്മദ് നജീബ് സി.കെ. സ്വാഗതവും അഫ്നാൻ യാസിർ ഖിറാഅത്തും നടത്തി.