കേഫാക് സോക്കര്‍ ലീഗ് : മാക് എഫ്.സിക്കും ബ്ലാസ്റ്റേഴ്‌സ് കുവൈത്തിനും യംഗ് ഷൂട്ടേഴ്‌സ് അബ്ബാസിയക്കും ജയം.

 

മിശ്രിഫ് : കേഫാക് സോക്കര്‍ ലീഗ് പ്രാഥമിക മത്സരങ്ങൾ പുരോഗിക്കുമ്പോൾ മാക് എഫ്.സിക്കും ബ്ലാസ്റ്റേഴ്‌സ് കുവൈത്തിനും യംഗ് ഷൂട്ടേഴ്‌സ് അബ്ബാസിയക്കും വിജയം. കഴിഞ്ഞ ദിവസം മിശ്രിഫ് പബ്ലിക് അതോറിറ്റി യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തില്‍ മാക് കുവൈത്ത് എതിരില്ലാത്ത രണ്ട് ഗോളിന് കേരള ചാലഞ്ചേസിനെ പരാജയപ്പെടുത്തി. മാക് കുവൈത്തിന് വേണ്ടി  സിബിൻ, സുധീഷ് എന്നീവർ ഗോളുകൾ നേടി. മാൻ ഓഫ് ദി മാച്ചായി സുധീഷിനെ തിരഞ്ഞെടുത്തു. സി.എഫ്.സി.സാൽമിയയും അൽ ശബാബും ഏറ്റുമുട്ടിയ വാശിയേറിയ രണ്ടാം മത്സരത്തിൽ നാല് ഗോളുകൾ അടിച്ച് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞു. ഇരട്ട ഗോൾ നേടിയ അൽ ശബാബിന്റെ ഷാനവാസ് മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹനായി. തുടർന്ന് നടന്ന ബ്ലാസ്റ്റേഴ്‌സ് കുവൈത്തും സ്പാർക്‌സ് എഫ്.സിയും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് കുവൈത്ത് വിജയിച്ചു. ബ്ലാസ്റ്റേഴ്‌സ് കുവൈത്തിന്റെ സനീഷ് മാൻ ഓഫ് ദി മാച്ചായി. അവസാന മത്സരത്തിൽ യംഗ് ഷൂട്ടേർസ് അബ്ബാസിയ ഏകപക്ഷീയമായ ഒരു ഗോളിന് സിയസ്കോ കുവൈത്തിനെ പരാജയപ്പെടുത്തി. യംഗ് ഷൂട്ടേഴ്‌സിന്റെ രാഹുൽ മാൻ ഓഫ് ദി മാച്ചായി.

മാസ്റ്റേര്‍സ് ലീഗില്‍ നടന്ന ആദ്യ മല്‍സരത്തില്‍  യംഗ് ഷൂട്ടേര്‍സും ചാപ്യന്‍സ് എഫ്.സിയും ഗോള്‍ രഹിത സമനിലയിലായി . തുടര്‍ന്ന് നടന്ന മല്‍സരത്തില്‍   മാക് കുവൈത്തും ബിഗ് ബോയ്സും സമനിലയില്‍ പിരിഞ്ഞു . സിയാസ്കോവും ബ്ലാസ്റ്റേര്‍സ് കുവൈത്തും എതിരിട്ട മൂന്നാം മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സിയാസ്കോ വിജയിച്ചു. സി.എഫ്.സി സല്‍മിയയും മലപ്പുറം ബ്രദേര്‍സും തമ്മില്‍  നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ  മൂന്ന്  ഗോളിന് സി.എഫ്.സി സല്‍മിയ മലപ്പുറം ബ്രദേര്‍സിനെ പരാജയപ്പെടുത്തി. തുടന്ന് ഏറ്റുമുട്ടിയ സില്‍വര്‍ സ്റ്റാര്‍ – അല്‍ ശബാബ് മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അല്‍ ശബാബ് വിജയിച്ചു. ബ്രദേര്‍സ് കേരളയും റൌദയും തമ്മില്‍ നടന്ന മല്‍സരം സമനിലയില്‍ അവസാനിച്ചു. സ്പാര്‍ക്സ് എഫ്.സിയും കേരള ചാലഞ്ചേര്‍സും  തമ്മില്‍ നടന്ന അവസാന മല്‍സരത്തില്‍ സ്പാര്‍ക്സ് എഫ്.സി മൂന്ന് ഗോളിന് വിജയിച്ചു.

എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക്‌ അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ്‌ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍  വൈകിട്ട് 4:00 മുതല്‍ രാത്രി 9:00 മണിവരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് . കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 99708812,55916413 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ഫോട്ടോ കാപ്ഷന്‍ : മാസ്റ്റേര്‍സ് ലീഗില്‍  ബിഗ് ബോയ്സ് എഫ്.സി മാക് കുവൈത്തിനെ നേരിടുന്നു