.
കുവൈറ്റ് സിറ്റി: കേരളത്തിന്റെ സമഗ്ര വികസനത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ ബാലഗോപാൽ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കുവൈറ്റിലെ ഇടത് അനുകൂല സംഘടനകൾ സംഘടിപ്പിച്ച കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍നായാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ നാലര വർഷകാലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം വിശദികരിച്ചു. കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിൽ പകച്ചു നിൽക്കാതെ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും നടത്താത്ത പ്രവർത്തനങ്ങളാണ് ആരോഗ്യ മേഖലയിൽ സംസ്ഥാനത്ത് നടപ്പിലാക്കിയത്. ലോക മാധ്യമങ്ങൾ വരെ സർക്കാരിന്റെ ഈ പ്രവർത്തനങ്ങളെ പ്രശംസിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, കൃഷി, തൊഴിൽ, ക്ഷേമ പെന്‍ഷനുകള്‍, പ്രവാസി ക്ഷേമം തുടങ്ങി എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. കേരളത്തിന്റെ വികസനത്തിന് ഈ സര്‍ക്കരിന്റെ തുടര്‍ച്ച അത്യാവശ്യമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ ഉന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കേണ്ടത് നാം ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളാ അസോസിയേഷൻ പ്രതിനിധി ശ്രീലാൽ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൗഷാദ് അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ, ഐഎൻഎൽ പ്രതിനിധി സത്താർ കുന്നിൽ, കേരള കോൺഗ്രസ്സ് (മാണി) പ്രതിനിധി സുബിൻ അറക്കൽ എന്നിവർ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിച്ചു. പരിപാടിക്ക് ജനതാ കൾച്ചറൽ സെന്റർ പ്രതിനിധി അനിൽകുമാർ നന്ദി രേഖപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതിന് നവംബർ 25ന് കുവൈറ്റിലെ ഇടത് അനുകൂല സംഘടനകൾ യോഗം ചേർന്ന് കല കുവൈറ്റ് ജനറൽ സെക്രട്ടറി സി കെ നൗഷാദ് കൺവീനർ ആയുള്ള 19അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചിരുന്നു.
Home Kuwait Associations കേരളത്തിന്റെ സമഗ്ര വികസനത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക കെ.എൻ ബാലഗോപാൽ