301 പുതിയ കൊറോണ കേസുകൾ

കുവൈത്ത് സിറ്റി:കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 301 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കുവൈത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 144900ആയി. കോവിഡ് ബാധിച്ച് 3 പേർമരിച്ചു. ആരോഗ്യ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. അതേസമയം 24 മണിക്കൂറിനിടെ 247 പേർ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടർ അബ്ദുള്ള അൽ സനദ് അറിയിച്ചു. .