രാമപുരം അസ്സോസിയേഷൻ കുവൈറ്റ് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.

0
17

കുവൈത്ത് സിറ്റി/ രാമപുരം :
കുവൈത്തിലുള്ള രാമപുരം പഞ്ചയാത്തിൽ നിന്നുമുള്ള ആളുകളുടെ കൂട്ടായ്മയായ “രാമപുരം അസോസിയേഷൻ ഓഫ് കുവൈറ്റ്” സൈന്റ് അഗസ്റ്റിൻ ഹൈസ്കൂളിൽ പഠിക്കുന്ന നിർധനരായ കുട്ടികൾക്കായി 10 സ്മാർട്ട് ഫോണുകൾ നൽകുകയുണ്ടായി.
പ്രസിഡന്റ് ജെയ്ബി മാനുവൽ അധ്യക്ഷനായ സൂം യോഗത്തിൽ വെച്ച് അസോസിയേഷൻ പ്രതിനിധിയായി തദവസരത്തിൽ നാട്ടിലുള്ള സുജിത് ആൻഡ്രൂസ് മേച്ചേരിൽ ഫോണുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റേയും , ടൗൺ വാർഡ് മെംബർ സണ്ണി പോരുന്നക്കോട്ടിന്റെയും സാന്നിധ്യത്തിൽ രാമപുരം ഫൊറോനാ പള്ളി വികാരിയും സ്കൂൾ മാനേജരുമായ ജോർജ് വർഗീസ്സ് ഞാറക്കുന്നേൽ അച്ഛനും പ്രധാന അധ്യാപകനായ സാബു ജോർജിനും കൈമാറി.

തുടർന്ന് മാനേജർ ജോർജ്‌ വർഗീസ്സ് ഞാറക്കുന്നേൽ അച്ഛൻ അനുഗ്രഹ പ്രഭാക്ഷണം നടത്തി. ജാതി മത കക്ഷി രാക്ഷ്ട്ടീയാത്തതിന് അതീതമായി എക്കാലവും നിലകൊള്ളുന്നത് രാമപുരത്തെ ആളുകളുടെ നന്മയാണ് .
ആ ദേശത്തെ ആളുകൾ കുവൈറ്റിൽ എത്തി രാമപുരം അസ്സോസിയേഷൻ ഓഫ് കുവൈറ്റ് എന്ന സഘടനക്കു രൂപം കൊടുക്കയും പതിറ്റാണ്ടിലേറെയായി രാമപുരവും ആ ദേശത്തിന്റെ നന്മയും മാത്രം മുന്നിൽ കണ്ടു കൊണ്ട് ചെയ്തു വരുന്ന വിദ്യാഭ്യാസ , ആതുര , ഭവന നിർമാണ സഹായങ്ങളെയൊക്കെ വളരെ ശ്ലാകനീയമാണെന്നു മാനേജർ അച്ഛൻ ഏടുത്തു പറഞ്ഞു.
ചെറുതും വലുതമായി സ്കൂൾ നേരിട്ട് നടത്തുന്ന സഹായങ്ങൾ പരമാവധി കുട്ടികളിൽ നേരിട്ട് എത്തിക്കുന്നതിനെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു . പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്‌ തന്റെ ആശംസ പ്രസംഗത്തിൽ രാമപുരം അസ്സോസിയേഷനെ അഭിനന്ദിച്ചു കൊണ്ട് നാട്ടിലെ പ്രവാസികളുടെ പ്രത്യക്ഷ്യവും പരോക്ഷവുവമായ ഇതുപോലെയുള്ള പല ഇടപെടലുകളും നാടിന്റെ നന്മക്കും വികസനത്തിനും വഴിയാവുന്നു എന്ന്‌ ഏടുത്തു പറയുകയും ഓരോ അംഗങ്ങൾക്കും നന്ദിയും പറഞ്ഞു .
ടൗൺ വാർഡ് മെംബർ സണ്ണി പോരുന്നക്കോട്ട് ആശംസകൾ അർപ്പിക്കുകയും അസോസിയേഷനിലെ എല്ലാ മെംബർമാർക്ക് നന്ദി പറയുകയും ഇതുപോലെയുള്ള സംഘടനകൾ കൂടുതൽ ആള്കുകൾക്കു മാതൃകയാവട്ടെയെന്നും ഊന്നി പറഞ്ഞു .
കുവൈറ്റിൽ നിന്നും അസ്സോസിയേഷൻ അംഗങ്ങൾ സൂമിലൂടെ നേരിട്ട് യോഗത്തിൽ പങ്കെടുത്തു . രക്ഷാധികാരികളായ ഡൊമിനിക് മാത്യു ഏറത്ത്‌ , ചെസ്സിൽ ചെറിയാൻ കവിയിൽ ,
ഉപദേശക സമതി അംഗങ്ങൾ റോബി ജോൺ ചിറ്റടിക്കുന്നേൽ, മാത്തുക്കുട്ടി ജോസഫ് ഏറത്ത്‌ , ബിജു ജേക്കബ് പുളിക്കൽ , വൈസ് പ്രെസിഡണ്ട്മാരായ അനൂപ് ആൻഡ്രൂസ് ആലനോലിക്കൽ , ബിജു എബ്രഹാം കാഞ്ഞിരമറ്റം തുടങ്ങിയവർ സൂം യോഗത്തിലൂടെ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . പ്രധാന അധ്യാപകനായ സാബു ജോർജ്‌ മറുപടി പ്രസംഗം നടത്തിയപ്പോൾ സ്കൂളിന്റെ മികച്ച പ്രവർത്തനം ഏടുത്തു പറയുകയും , അധ്യാപകർ , നാട്ടുകാർ , രക്ഷകർത്താക്കൾ , നന്മ മനസ്സുകൾ എല്ലാവരും സഹകരിച്ചു കൊണ്ട് അർഹരായ നിരവധി കുട്ടികൾക്ക് ഒൺലൈൻ പഠനത്തിനും അല്ലാതെയും സഹായം നൽകി പോരുന്നതിനെയും കുറിച്ചും അദ്ദേഹം സംസാരിച്ചു . രാമപുരം
അസോസിയേഷൻ കുവൈറ്റിലെ 200 ളം വരുന്ന അംഗങ്ങൾക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി .

ജനറൽ സെക്രട്ടറി ജിജോ ജോസഫ് കുഴുമ്പിൽ സ്വാഗതവും ട്രെഷറർ ജാക്സൺ ടോം മേലേട്ട് നന്ദിയും രേഖപ്പെടുത്തി.
സംഘടനാ നേതാക്കളായ നോബിൻ പുളിക്കൽ , ആസാദ് നായർ , ജിമ്മി തുണ്ടത്തിൽ, ഹരികൃഷ്‌ണൻ ,ജോബിൻ ഏറത്ത്‌, അനൂപ് രാഘവൻ തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി .