കുവൈത്ത് സിറ്റി : കുവൈത്ത് കെ.എം.സി.സി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ലിവാഉൽ ഈദ്’ ഈദ് സംഗമവും മണ്ണാർക്കാട് മണ്ഡലം എം.എൽ.എ എൻ. ഷംസുദ്ദീന്റെ വിജയാഘോഷവും സംഘടിപ്പിച്ചു. ഫർവാനിയയിലെ കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി ഓഫീസിൽ വെച്ചായിരുന്നു പരിപാടി നടന്നത്. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് താഹിർ ഫൈസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റസാഖ് ആര്യമ്പാവ് സ്വാഗതം ആശംസിച്ച യോഗം സംസ്ഥാന സെക്രട്ടറി സലാം പട്ടാമ്പി ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇക്ബാൽ മാവിലടാം മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബഷീർ തെങ്കര, ജില്ലാ ട്രഷറർ അബ്ദുൾ റസാഖ് കുമരനെല്ലൂർ, വൈസ് പ്രസിഡന്റ് സകീർ പുതുനഗരം, സെക്രട്ടറി നിസാർ പുളിക്കൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മണ്ഡലം ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത പരിപാടിക്ക് മണ്ഡലം ട്രഷറർ ഫാരിസ് മണ്ണാർക്കാട് നന്ദി രേഖപ്പെടുത്തി.
Home Kuwait Associations കുവൈത്ത് കെഎംസിസി മണ്ണാർക്കാട് മണ്ടലം ഈദ്’ സംഗമവും എൻ. ഷംസുദ്ദീൻ MLA യുടെ വിജയാഘോഷവും സംഘടിപ്പിച്ചു

































