കുവൈറ്റ് സിറ്റി : മേയ് 28,2026 – പ്രോഗ്രസീവ് പ്രൊഫഷൻ ഫോറത്തിന്റെ (പി.പി.എഫ്) സാൽമിയ യൂണിറ്റ്’ പി.പി.എഫ് അപ്-സ്കിൽ റീ-സ്കിൽ’ പരമ്പരയുടെ ഭാഗമായി ‘എലിവേറ്റ് എക്സൽ’ വർക്ക്ഷോപ് ഐ.സി.എസ്.കെ സ്കൂൾ ഖൈത്താനിൽ സംഘടിപ്പിച്ചു. രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ നടന്ന പരിശീലന പരിപാടിയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ പങ്കെടുത്തു.
പി.പി.എഫ് കുവൈറ്റിലെ ദീർഘകാല അംഗവും വിദഗ്ധ ഐ.ടി പ്രൊഫഷണലുമായ അജിത് പട്ടമനയാണ് പരിശീലനം നൽകിയത്. പരിപാടിയുടെ ഉദ്ഘാടന സെഷനിൽ പി.പി.എഫ് സാൽമിയ യൂണിറ്റ് കൺവീനർ ജോർജ് തൈമണ്ണിൽ സ്വാഗത പ്രസംഗം നടത്തി. പി.പി.എഫ് പ്രസിഡന്റ് അനിൽ കുമാർ P N ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിന് പി.പി.എഫ് ജനറൽ സെക്രട്ടറി ബിപിൻ പുനത്തിൽ, ട്രഷറർ ശ്രീജിത്ത് S നായർ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് PPF സാൽമിയ യൂണിറ്റ് ജോയിന്റ് കൺവീനർ ബിജു ആൻ്റണി നന്ദി പറഞ്ഞു. മൂന്ന് മണിക്കൂർ നീണ്ട വർക്ക് ഷോപ്പിൽ ഡാറ്റാ വിശകലനത്തിനും റിപ്പോർട്ട് അവതരണത്തിനുമുള്ള പ്രധാന MS Excel toolsകളിൽ പങ്കെടുത്തവർക്ക് പ്രായോഗിക പരിശീലനം ലഭിച്ചു. പങ്കെടുത്ത പ്രൊഫഷണലുകൾ വർക്ക് ഷോപ്പിനെ കുറിച്ച് മികച്ച അഭിപ്രായം പങ്കു വച്ചു. സോഫ്റ്റ് സ്കിൽസും സാങ്കേതിക പരിജ്ഞാനവും ഇന്നത്തെ പ്രൊഫഷണൽ രംഗത്ത് ഒഴിച്ചുകൂടാനാവാത്തതാണെന്ന് പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. പരിപാടിയുടെ വമ്പിച്ച വിജയത്തിന് സഹായിച്ച എല്ലാവർക്കും പി.പി.എഫ് സാൽമിയ യൂണിറ്റ്നന്ദി രേഖപ്പെടുത്തി.

































