കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ ബാധയുണ്ടോ എന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗലക്ഷണങ്ങളില്‍ ചിലത് സ്ഥീരീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് നിപ എന്ന സംശയം ഉന്നയിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധന ഫലം വന്നാലേ ഇക്കാര്യം സ്ഥീരികരിക്കാനാവൂ എന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അനാവശ്യമായി ഭയപ്പെടേണ്ടെന്നും എല്ലാ മുന്‍ കരുതലും എടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചാല്‍ മരുന്ന് അപ്പോള്‍ തന്നെ സംസ്ഥാനത്ത് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.