കൊടുംക്രിമിനൽ; ലോകത്തിലെ ഏറ്റവും അപകടകാരി: റിദ്വാൻ താഗി ദുബായിൽ പിടിയിൽ

0
18

ദുബായ്: ലോകത്തിലെ ഏറ്റവും അപകടകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊടും കുറ്റവാളി ദുബായിൽ പിടിയിൽ. ഏയ്ഞ്ചൽസ് ഓഫ് ഡെത്ത് എന്ന ക്രിമിനൽ സംഘത്തിന്റെ തലവനും പിടികിട്ടാപ്പുള്ളിയുമായ റിദ്വാൻ താഗിയാണ് ദുബായ് പൊലീസിന്റെ പിടിയിലായത്. ദുബായിൽ ഇയാൾക്കെതിരെ കേസുകളൊന്നുമില്ലെങ്കിലും ഇയാളെ സഹായിക്കാനായി ഇവിടെ നിരവധി ആളുകളുണ്ടായിരുന്നു.

കൊലപാതകം, ലഹരികടത്ത് തുടങ്ങി ഗൗരവ കുറ്റകൃത്യങ്ങൾ ചെയ്യുന്ന സംഘമായിരുന്നു ഏയ്ഞ്ചൽസ് ഓഫ് ഡെത്ത്. നെതര്‍ലാഡിന്റെ കുപ്രസിദ്ധ സംഘത്തിന്റെ തലവനായ താഗിയെ പിടികൂടുന്നതിനായി ഡച്ച് അധികൃതർ‌ കഴിഞ്ഞ വർഷം ഇന്റർപോൾ സഹായത്തോടെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്റർപോൾ സഹായത്തോടെ തന്നെയാണ് ഇയാൾ ഇപ്പോൾ ദുബായ് പൊലീസിന്റെ പിടിയിലായിരിക്കുന്നതും. പ്രതി ദുബായിലുണ്ടെന്ന് മനസിലാക്കിയതോടെ ഡച്ച് പൊലീസ് ദുബായ് പൊലീസിനെ ബന്ധപ്പെട്ടു. തുടർന്ന് ദുബായ് പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് നടത്തി അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.