കൊറോണ: ഉംറ തീർഥാടനവും മദീന സന്ദർശനവും നിർത്തി വച്ച് സൗദി

റിയാദ്: ഉംറ തീര്‍ഥാടനവും മദീന സിയാറത്തും നിർത്തി വച്ച് സൗദി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്കാണ് നിയന്ത്രണം. സ്വദേശികള്‍ക്കും വിലക്ക് ബാധകമാണ്. ആര്‍ക്കും ഹറമിലേക്ക് പ്രവേശനം ഉണ്ടാകില്ല. ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയക് സംബന്ധിച്ച് സൗദി പ്രസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്യുന്നത്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ നേരത്തെ വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറാ തീർഥാടനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. രാജ്യത്ത് ആദ്യ കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സ്വദേശികൾക്കും വിലക്ക് ബാധകമാക്കിയത്.