ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ പുതിയ ഔട്ട്‌ലെറ്റുകൾ ഫഹാഹീലിലും മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു

0
10

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിന്റെ 42ാമത് ഔട്ട്‌ലെറ്റ് ഫഹാഹീലിലും 43ാമത് ഔട്ട്‌ലറ്റ് മംഗഫിലും പ്രവർത്തനം ആരംഭിച്ചു. ജാസിം മുഹമ്മദ്‌ ഖമീസ് ആണ് പുതിയ ഔട്ട്‌ലെറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ, ഡിആർഓ തഹ്സീർ അലി സി ഇ ഒ മുഹമ്മദ് അസ്ലം ചേലാട്ട്, അമാനുള്ള, മറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഔട്ട്‌ലെറ്റുകളിൽ ലോകമെമ്പാടുമുള്ള പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ് എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാണ്. വളരെ ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയാറാക്കുന്ന ഒരു ഇൻ-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപ്പന്നങ്ങളും സ്റ്റോറിന്റെ സവിശേഷതയാണ്. പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി എല്ലാ പ്രവാസികളുടെയും കുവൈറ്റ് പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഈ സ്റ്റോറിൽ ലഭ്യമാണ്. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ഉപഭോക്താക്കളോടും ഗ്രാൻഡ് മാനേജ്‌മെന്റ് ടീമിനോടും അവരുടെ ടീം വർക്കിനും പിന്തുണയ്ക്കും മാനേജ്മെന്റ് നന്ദി രേഖപ്പെടുത്തി. ഉപഭോക്താക്കൾക്ക് മികച്ച നിലവാരവും വിലയും സേവനവും നൽകാൻ ഗ്രാൻഡ് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണന്നും അധികൃതർ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ മുക്കിലും മൂലയിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ സാന്നിധ്യമുണ്ടെന്ന കാഴ്ചപ്പാടുമായാണ് പുതിയ സ്റ്റോർ തുറക്കുന്നതെന്ന് ഗ്രാൻഡ് കുവൈറ്റ് റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി പറഞ്ഞു. വളർച്ചയും വിജയവും കൈവരിക്കാൻ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിനെ പ്രാപ്തമാക്കിയ ഉപഭോക്താക്കളുടെയും മുനിസിപ്പൽ അധികൃതരുടെയും പിന്തുണയും അദ്ദേഹം അംഗീകരിച്ചു.