ഡിസംബർ ഒന്നിന് കുവൈറ്റ് പൊതു അവധി

0
129

കുവൈത്ത് സിറ്റി: ഡിസംബർ ഒന്നിന് പൊതു അവധിയായി പ്രഖ്യാപിച്ച് കുവൈറ്റ്. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) ഉച്ചകോടിയുമായി ബന്ധപ്പെട്ടാണ് തീരുമാനം. കുവൈറ്റ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നിവ ഉൾപ്പെടുന്ന അംഗരാജ്യങ്ങളുടെ സുപ്രധാന പരിപാടിയാണ് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി. സാമ്പത്തിക വികസനം, സുരക്ഷ, നയതന്ത്ര ബന്ധങ്ങൾ തുടങ്ങി ഗൾഫ് മേഖലയെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ചർച്ച ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള വേദിയാണ് ഈ ഉച്ചകോടി.