തുറന്ന വാഹനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യരുത്; പുതിയ നിര്‍ദേശങ്ങളുമായി കുവൈറ്റ്

0
6

കുവൈറ്റ്: ഭക്ഷണം വിതരണം ചെയ്യുന്ന വാഹനങ്ങളിൽ ഉണ്ടാകേണ്ട നിബന്ധനകൾ സംബന്ധിച്ച് പുതിയ നിർദേശങ്ങളുമായി കുവൈറ്റ്. തുറന്ന വാഹനങ്ങളിലും എ.സി സൗകര്യമില്ലാത്ത വാഹനങ്ങളിലും ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യരുതെന്നാണ് ജഹ്റ ഗവർണേറ്റ് ഭക്ഷ്യവകുപ്പ് മേധാവി ഡോ. നവാഫ് അബ്​ദുല്‍ കരീം ഇന്‍സി അറിയിച്ചിരിക്കുന്നത്.. പച്ചക്കറി, പഴവര്‍ഗങ്ങള്‍, ജ്യൂസുകള്‍, പാല്‍, ശുദ്ധജല കുപ്പികള്‍ എന്നിവ വിതരണം ചെയ്യുന്ന വാഹനങ്ങൾക്കാണ് നിർദേശം. വെയിലും പൊടിയും ഏൽക്കാതെ സാധനങ്ങൾ കടകളിൽ എത്തിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം തന്നെ മാർക്കറ്റിൽ വിൽക്കപ്പെടുന്ന പഴങ്ങൾ, പച്ചക്കറികൾ എന്നിവയുൾപ്പെടെ ഭക്ഷ്യവകുപ്പ് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ആളുകളുടെ ആരോഗ്യത്തിന് ഹാനികരമായ തരത്തിലുള്ള ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.