നിയമസഭയിലെ കയ്യാങ്കളി സംബന്ധിച്ച കേസ് പിൻവലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി

0
7

കേരള നിയമസഭയിലെ കയ്യാങ്കളി സംബന്ധിച്ച കേസ് പിൻവലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തിരുവനന്തപുരം സിജെഎം കോടതി തള്ളി. 2015ലെ ബജറ്റ് സമ്മേളനത്തിനിടെ നടന്ന പ്രതിപക്ഷ ബഹളത്തിനു പിന്നാലെയായിരുന്നു സഭയിൽ കയ്യാങ്കളി നടന്നത്.

ഉമ്മൻ ചാണ്ടി സര്‍ക്കാരിൻ്റെ കാലത്ത് നടന്ന സംഭവത്തിൽ നിലവിലെ എംപിമാരായ കെ ടി ജലീൽ, ഇ പി ജയരാജൻ എന്നിവര്‍ ഉള്‍പ്പെടെ ആറു പൈരാണ് പ്രതികള്‍. സ്പീക്കറുടെ ഡയസിൽ അടക്കം അതിക്രമിച്ചു കയറി രണ്ടര ലക്ഷം രൂപയോളം നഷ്ടം വരുത്തിയെന്നാണ് കേസ്.