നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നീട്ടി

ന്യൂഡൽഹി: നിര്‍ഭയ കേസ് പ്രതികളുടെ നാളെ നടത്താനിരുന്ന വധശിക്ഷ വീണ്ടും നീട്ടി. നാളെ രാവിലെ ആറ് മണിക്കായിരുന്നു പ്രതികളുടെ വധശിക്ഷ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രതികളുടെ മരണ വാറണ്ട് നീട്ടി വച്ചതായി പട്യാല ഹൗസ് വിചാരണ കോടതി അറിയിക്കുകയായിരുന്നു.

പ്രതികളിലൊരാളായ പവൻ കുമാർ ഗുപ്ത ഇന്ന് രാഷ്ട്രപതിക്ക് ദയാഹർജി സമര്‍പ്പിച്ചിരുന്നു. ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ അക്കാര്യത്തിൽ തീരുമാനം ഉണ്ടാകുന്നത് വരെ ശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പവൻ കോടതിയെ സമീപിച്ചതോടെയാണ് മരണ പന്യൂഡല്‍ഹി: നിര്‍ഭയകേസ് പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റ് ഡല്‍ഹി പട്യാല ഹൗസിലെ വിചാരണ കോടതി സ്റ്റേ ചെയ്തു. ഇതനുസരിച്ച് പ്രതികളുടെ വധശിക്ഷ നാളെ ഉണ്ടാവില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മരണവാറന്റ് നടപ്പാക്കുന്നത് നീട്ടിവെച്ചിരിക്കുന്നതായും കോടതി പറഞ്ഞു.

നേരത്തെ പവൻ കുമാറിന്റെ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും അതു കണക്കിലെടുത്ത് വധശിക്ഷ നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ ഇത് കോടതി തള്ളി. ഇതോടെ വധശിക്ഷ നീട്ടി വയ്ക്കാനുള്ള നിയമപരമായ എല്ലാ വഴികളും അടഞ്ഞിരുന്നു. ഇതോടെയാണ് ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചത്.

കേസിലെ മറ്റ് മൂന്ന് പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. അതുകൊണ്ട് തന്നെ പവൻ കുമാറിന്റെയും ദയാഹർജിയും തള്ളുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.എന്നാലും നടപടിക്രമങ്ങൾ അനുസരിച്ച് വധശിക്ഷ ഇനിയും വൈകിയേക്കും.

നേരത്തെ ജനുവരി 22-നും ഫെബ്രുവരി 1-നും മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികള്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നു റദ്ദാക്കിയിരുന്നു.