കെ.ഡി.എൻ.എ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

0
20

കുവൈറ്റ്: റമദാൻ മാസത്തിലെ ഒത്തു ചേരലുകളുടെ വരവറിയിച്ച് കൊണ്ട് കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ- കെ.ഡി.എൻ.എ  ഇഫ്താർ സംഗമം ഖൈത്താൻ  ഇന്ത്യൻ  കമ്മ്യൂണിറ്റി  സ്കൂൾ ഹാളിൽ വെച്ച് നടത്തി. തിങ്ങി നിറഞ്ഞ സദസ്സിൽ ഇന്ത്യ ഇന്റർനാഷണൽ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ സലിം മുണ്ടുങ്ങൽ  റമദാൻ പ്രഭാഷണം നടത്തി. അസോസിയേഷൻ  പ്രസിഡന്റ്  ഇല്ലിയാസ് തോട്ടത്തിൽ    അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി  സത്യൻ വരൂണ്ടസ്വാഗതവും   പ്രോഗ്രാം കൺവീനർ ഉബൈദ് ചക്കിട്ടക്കണ്ടി നന്ദിയും പറഞ്ഞു.

സന്തോഷ് പുനത്തിൽ[ട്രഷറർ], അഡ്വൈസറി ബോർഡ് മെമ്പർമാർ കൃഷ്ണൻ കടലുണ്ടി, സുബൈർ എം.എം.   ബഷീർ ബാത്ത, തോമസ് മാത്യു കടവിൽ, ഷറഫുദ്ദീൻ കണ്ണേത്ത്,  സലിം രാജ്, അഫ്സൽ ഖാൻ [മലബാർ ഗോൾഡ്],  റാഹിൽ ബാസ്സിം [ഗ്രാൻഡ് ഹൈപ്പർ], എസ്.എ ലബ്ബ, ഷഹീദ് ലബ്ബ [കെ.കെ.എം.എ], ജോസഫ് പണിക്കർ [എഞ്ചിനിയേർസ് ഫോറം], ഷാജി കെ.വി. ആസാദ് [കെ.ഐ.ജി]. അബു കോട്ടയിൽ, ഷഫാസ് അഹമ്മദ് [ലുലു] ശ്രീനിഷ് ശ്രീനിവാസൻ,ഷൈജിത് മേപ്പയ്യൂർ   [കെ.ഡി.എ], അഷ്‌റഫ് വാക്കത്ത്, നിസാർ കണ്ണംവെള്ളി [കല കുവൈറ്റ്], റിയാസ്  അയനം തുടങ്ങി  കുവൈത്തിലെ സാമൂഹിക സാംസ്കാരിക, മീഡിയ രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു.

അസീസ് തിക്കോടി, സഹീർ ആലക്കൽ, പ്രജു ടി.എം, മൻസൂർ ആലക്കൽ, അബ്ദുറഹ്മാൻ  എം.പി, തുളസീധരൻ, ഫിറോസ്.എൻ. അബ്ദു റഊഫ്, സമീർ മുക്കം, കളത്തിൽ അബ്ദു റഹ്‌മാൻ, കെ.ആലിക്കോയ, ഹനീഫ കുറ്റിച്ചിറ, ദിനേശ് മേപ്പുറത്ത്, ജമാൽ പി, മുഹമ്മദ് ബിജിലി, കരുണാകരൻ പേരാമ്പ്ര, വനിതാ ഫോറം ഭാരവാഹികൾ, ലീന റഹ്‌മാൻ, അഷീക്ക ഫിറോസ്, സാജിത നസീർ, രജിത തുളസി, തുടങ്ങിയവർ നേതൃത്വം നൽകി.