പൽപക് വീട് നിർമാണം

0
21


പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ്‌ കുവൈറ്റ്(പൽപക്) പാലക്കാട് ജില്ലയിലെ  നെന്മാറയ്ക്കടുത്ത് അയിലൂരിൽ പ്രളയകെടുത്തിയിൽ വീട് പൂർണമായും നഴിച്ചുപോയ  കനകം എന്ന വ്യക്തിക്ക് നിർമ്മിച്ച് നൽകുവാൻ ഉദ്ദേശിക്കുന്ന വീട്ടിന്റെ കുറ്റിയടി ചടങ്ങ് മെയ് 9 വ്യാഴാഴ്ചനടന്നു. ചടങ്ങിൽ പൽപക് ചാരിറ്റി സെക്രട്ടറി  സക്കീർ പുതുനഗരം, അയിലൂർ പഞ്ചായത്ത് അംഗങ്ങളായ അനിത,ഷാജഹാൻ മാസ്റ്റർ, മുൻ ജില്ലാ പഞ്ചായത്ത് അംഗം ഗോപാലകൃഷണൻ, കെ.ജി.എൽദോ, ആർക്കേയ്ട് ബിൽഡേഴ്സ്ഉടമ രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. വീട് നിർമാണം ഉടനെ ആരംഭിച്ച് നാല് മാസത്തിനകം കൈമാറാനാണ് ഉദ്ദേശിക്കുന്നത് എന്ന് പൽപക് ഭാരവാഹികൾ അറിയിച്ചു.