ജിസിസി പൗരന്മാർക്ക് കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന പ്രത്യേക സംവിധാനം ആവിഷ്കരിക്കുന്നു

കുവൈത്ത് സിറ്റി :ഗൾഫ് പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള പ്രത്യേക സംവിധാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള അധികൃതരും ആരോഗ്യ മന്ത്രാലയവും ചേർന്ന് തയ്യാറാക്കുന്നതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്ന ഒരു സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യം ഇതിനായി ആരോഗ്യ അധികാരികളും കെ‌എ‌എയിൽ പ്രവർത്തിക്കുന്ന ബന്ധപ്പെട്ട ഏജൻസികളും പലതവണ യോഗം ചേർന്നതായും മാധ്യമ റിപ്പോർട്ടിൽ പറയുന്നു.

എല്ലാ നിർദ്ദേശങ്ങളും പരിഗണിച്ചുകൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും അന്തിമ അനുമതിക്കായി ഇത് സർക്കാറിന് സമർപ്പിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
ജിസിസി രാജ്യങ്ങൾക്കിടയിൽ ആരോഗ്യ മാനദണ്ഡങ്ങൾ ഏകീകരിക്കാനാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്, മാനദണ്ഡങ്ങൾ ഏകീകരിക്കുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം ജിസിസി രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി ആശയവിനിമയം നടത്തുന്നുണ്ട്, സംവിധാനം നിലവിൽ വന്നാൽ ഗൾഫ് പൗരന് ഗൾഫ് രാജ്യങ്ങൾക്കിടയിൽ സുഖമായി സഞ്ചരിക്കാൻ കഴിയും. അതേസമയം, പ്രവാസികൾക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിന് നിരവധി നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഉറവിടം വെളിപ്പെടുത്തി.