പുതിയ രാഷ്ട്രീയ സാഹചര്യം: പ്രവാസികളും റേഷൻ കാർഡില്‍ പേരു ചേര്‍ക്കണം

0
19

തിരുവനന്തപുരം: പ്രവാസികളും റേഷൻ കാർഡിൽ പേരു ചേര്‍ക്കണമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രവാസികളും റേഷൻ കാർഡിൽ പേരു ചേർക്കണമെന്ന് മന്ത്രി അറിയിച്ചത്.

റേഷൻ കാർഡിൽ ഉൾപ്പെടുത്തുമെങ്കിലും കാർഡ് ഉടമസ്ഥർ ആക്കില്ല.. പ്രവാസി എന്ന കാരണത്താൽ മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കില്ലെന്നറിയിച്ച മന്ത്രി എന്നാൽ മറ്റു ചില മാനദണ്ഡ‍ങ്ങൾ ഇതിനായി പരിഗണിക്കുമെന്നറിയിച്ചിട്ടുണ്ട്. പ്രവാസിയുടെ വരുമാനം 25000 രൂപയ്ക്ക് മുകളിലാണെങ്കിൽ മുൻഗണനാ പട്ടികയിൽ നിന്നൊഴിവാക്കും.