പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ഭീകരവാദികൾ: മുന്നറിയപ്പുമായി രഹസ്യാന്വേഷണ ഏജൻസികൾ

ന്യൂഡൽഹി: പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി അടുത്ത ദിവസം പങ്കെടുക്കാനിരിക്കുന്ന രാംലീല മൈതാനിയിലെ പൊതു ചടങ്ങിൽ ഭീകരാക്രമണത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ കത്തി നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം ഭീഷണികൾ അതീവ ഗൗരവത്തോടെയാണ് സുരക്ഷ ഏജൻസികളും പൊലീസും കാണുന്നത്. ഡൽഹിയിലെ അനധികൃത കോളനികൾ നിയമവിധേയമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടക്കുന്ന ചടങ്ങാണ് നാളെ രാംലീലയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ പഴുതടച്ച സുരക്ഷയാണ് പൊലീസും എസ് പി ജിയും ഇവിടെ ഒരുക്കിയിരിക്കുന്നത്.