പ്രവാസി പെൻഷൻകാർക്ക് ആയിരം രൂപ അടിയന്തര സഹായം

0
8

പ്രവാസി ക്ഷേമനിധി പെൻഷൻകാർക്ക് ഒറ്റത്തവണ സഹായമായി ആയിരം രൂപ അടിയന്തരമായി അനുവദിക്കും.നിലവിൽ നല്കുന്ന പെൻഷന് പുറമേയാണ് ഈ ആശ്വാസധനം. കോവിഡ് ബാധിതരായ പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് പതിനായിരം രൂപ സഹായം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനാവശ്യമായ തുക ക്ഷേമനിധി ബോർഡിന്റെ തനതു ഫണ്ടിൽ നിന്നും വിനിയോഗിക്കും.

ജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ്പോർട്ട് എന്നിവയുമായി നാട്ടിൽ വരികയും ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാതെ വരികയും ചെയ്ത പ്രവാസികൾക്കും മാർച്ച് 26ന് ശേഷം നാട്ടിലെത്തി യാത്രാവിലക്ക് നീങ്ങും വരെ നാട്ടിൽ കഴിയേണ്ടി വരികയും ചെയ്യുന്ന പ്രവാസികൾക്കും 5000 രൂപ സഹായമായി നല്കും.

സാന്ത്വന പട്ടികയിൽ കോവിഡ് 19 കൂടെ ഉൾപ്പെടുത്തുകയും ക്ഷേമനിധി സഹായം ലഭിക്കാത്ത പ്രവാസികൾക്ക് 10000 രൂപ അടിയന്തര സഹായമായി നല്കുമെന്നും നോർക്ക അറിയിച്ചു.