തിരുവനന്തപുരം: ഹ്രസ്വകാലത്തെ പരിപാടികൾക്കായും വിസിറ്റിംഗ് വിസയിൽ പോയവരും വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ എത്രയും വേഗം തിരികെയെത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര ആരോഗ്യമാർഗനിർദേശങ്ങള്‍ പാലിച്ചു കൊണ്ട് അവരെ തിരികെയത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പാടാക്കണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക് എല്ലാ സഹായവവും ഉറപ്പു വരുത്താൻ ബന്ധപ്പെട്ട എംബസികൾക്ക് നിർദേശം നൽകണമെന്നും ലേബർ ക്യാംപുകളിൽ പ്രത്യക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവാസികളെ സഹായിക്കുന്നതിന് അതത് രാജ്യത്തെ സര്‍ക്കാരുകളുമായും കമ്യൂണിറ്റി അഡൈ്വസറി കമ്മറ്റികളുമായും എംബസി ഏകോപിപ്പിക്കണം. രോഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെക്കുറിച്ചും കൃത്യമായ ഇടവേളകളില്‍ എംബസി ബുള്ളറ്റിന്‍ ഇറക്കണം. തെറ്റായ വിവിരങ്ങള്‍ പ്രചരിക്കുന്നത് മൂലമുള്ള പരിഭ്രാന്തി ഒഴിവാക്കാന്‍ ഇതാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.