ഫൈസറിന്റെ കോവിഡ് വാക്സിൻഎടുത്ത ഒരാൾക്ക് കൂടെ അലർജി

0
6

കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത അലാസ്കൻ ആരോഗ്യ പ്രവർത്തകന് ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. ഫൈസർ – ബയോടെക്കിന്റെ കൊറോണ വൈറസ് വാക്സിൻ എടുത്ത ശേഷം ഗുരുതരമായ അലർജി ഉണ്ടാവുകയായിരുന്നു. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി പൊതുജനാരോഗ്യ അധികൃതർ പറഞ്ഞു.ചൊവ്വാഴ്ച ഫൈസർ ഷോട്ട് എടുത്ത് മിനിറ്റുകൾക്ക് ശേഷം വ്യക്തിയിൽ പ്രതികൂല പ്രതികരണം ഉണ്ടായി.കഴിഞ്ഞ ആഴ്ച ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്ത രണ്ട് കേസുകൾക്ക് സമാനമാണിത്.
മരുന്നുകളോടോ ഭക്ഷണ സാധനങ്ങളോടോ കടുത്ത അലർജി ഉള്ള ആരും ഫൈസർ-ബയോ‌ടെക് കോവിഡ് -19 വാക്സിൻ കുത്തിവെപ്പ് എടുക്കരുതെന്ന് ബ്രിട്ടനിലെ മെഡിക്കൽ റെഗുലേറ്റർ പറഞ്ഞു.