ഫിലിപ്പീൻസിൽ നിന്നെത്തിയ ഗാർഹിക തൊഴിലാളികളുടെ ആദ്യസംഘം തിരികെ ജോലിയിൽ പ്രവേശിച്ചു

കുവൈത്ത് സിറ്റി: ഫിലിപ്പീൻസിലെ മനിലയിൽ നിന്ന് കുവൈത്തിൽ തിരിച്ചെത്തിയ തൊഴിലാളികളുടെ ആദ്യസംഘം നിർബന്ധിത ക്വാറൻ്റെൻ പൂർത്തിയാക്കിയതിനുശേഷം തിരിച്ചു ജോലിയിൽ പ്രവേശിച്ചു. നാഷണൽ ഏവിയേഷൻ സർവീസ് ജനറൽ മാനേജർ മൻസൂർ അൽ കസൈം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഡിസംബർ 15 നായിരുന്നു ഫിലിപ്പീൻസിൽ നിന്നുള്ള തൊഴിലാളി സംഘം കുവൈത്തിൽ എത്തിയത്. തുടർന്ന് ഇന്സ്ടിട്യൂഷൻ ക്വാറൻ്റെൻ വേണ്ടി ഇവരെ ഫോർസ്റ്റാർ ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു. ക്വാറൻ്റെൻ
പൂർത്തീകരിച്ച് ആർ ടി പി സി ആർ പരിശോധനയിലൂടെ കോവിഡ് ഇല്ല എന്ന് സാക്ഷ്യപ്പെടുത്തിയ ശേഷമാണ് ഇവർ വീണ്ടും ജോലിക്ക് പ്രവേശിച്ചത്. അടുത്തയാഴ്ച ഫിലിപ്പീൻസിൽ നിന്നുള്ള മറ്റൊരു സംഘം ക്വാറൻ്റെൻ കാലാവധി പൂർത്തീകരിക്കുമെന്നും എൻ എഎസ് വൃത്തങ്ങൾ അറിയിച്ചു.