സൗജന്യ പി സി ആർ പരിശോധന; ഇടതുപക്ഷം ജനപക്ഷം എന്ന് തെളിയിച്ചതായി ഐ എം സി സി ജിസിസി ചെയർമാൻ സത്താർ കുന്നിൽ

കുവൈത്ത് സിറ്റി: രാജ്യത്തെ എയർപോർട്ടുകളിൽ നിരീക്ഷണം ശക്തമാക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശാനുസരണം വിദേശങ്ങളിൽ നിന്ന് വരുന്നവർക്ക് എയർപോർട്ടിൽ പിസിആർ പരിശോധന നടത്താനുള്ള തീരുമാനം പ്രവാസികളിൽ നിന്ന് ശക്തമായ എതിർപ്പിന് ഇടയാക്കിയിരുന്നു. യാത്രാ നിയന്ത്രണം മൂലം ട്രാൻസിറ്റ് രാജ്യങ്ങളിൽ കുടുങ്ങിയവരും, കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടവരുമായി നിരവധി പ്രവാസികളാണ് നാടണയുന്നത്. ഇവരെ ചേർത്തു പിടിക്കുന്നതാണ്
വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും എയർപോർട്ടിലെ പിസിആർ സാജന്യ കോവിഡ്‌ ടെസ്റ്റ് എന്ന കേരള സർക്കാർ തീരുമാനം. സർക്കാർ തീരുമാനത്തെ പൂർണമായും സ്വാഗതം ചെയ്യുന്നതായി ഐഎംസിസി ജിസിസി ചെയർമാൻ സത്താർ കുന്നിൽ പറഞ്ഞു. ഇടതുപക്ഷം ജനപക്ഷം എന്ന സർക്കാർ നിലപാടാണ് ഇതിലൂടെ അന്വർഥമായതെന്ന് അദ്ദേഹം പറഞ്ഞു. ഐഎംസിസി അടക്കം നിരവധി സംഘടനകൾ എയർപോർട്ടിലെ പിസിആർ ടെസ്റ്റ് പിൻവലിക്കുകയോ സൗജന്യമാക്കിയ വേണമെന്ന് സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനു നിവേദനം നൽകിയിരുന്നു. പ്രവാസികൾ നേരിടുന്ന പ്രതികൂല സാഹചര്യം മനസ്സിലാക്കി പ്രവാസി സൗഹൃദ നിലപാട് കൊണ്ട സർക്കാർ പ്രവാസികൾക്കൊപ്പമാണ് എന്ന് വീണ്ടും തെളിയിച്ചതായും സത്താർ കുന്നിൽ പ്രസ്താവനയിൽ പറഞ്ഞു.

പ്രവാസികൾക്ക് വേണ്ടി ഒരു ചെറിയ സഹായം പോലും ചെയ്യാതെ കേന്ദ്രസർക്കാർ മുഖം തിരിഞ്ഞ് നിൽക്കുമ്പോഴാണ് കേരള സർക്കാറിന്റെ ആവർത്തിച്ചുള്ള പ്രവാസി സൗഹൃദ നടപടി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.