അൽ-മുത്‌ല റോഡിൽ വാഹനാപകടം, പ്രവാസിയും മക്കളും മരിച്ചു

കുവൈറ്റ് സിറ്റി: അൽ-മുത്‌ല റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ  ബ്രിട്ടീഷുകാരനായ പ്രവാസിയും (58) കാരനായ ബ്രിട്ടീഷ് പ്രവാസിയും 25 ഉം 26 ഉം വയസ്സുള്ള രണ്ട് ആൺമക്കളും കൊല്ലപ്പെട്ടു. അവരുടെ വാഹനം  ഏഷ്യൻ സ്വദേശി ഓടിച്ചിരുന്ന കാറുമായി കൂട്ടിയിടിചായിരുന്നൂ അപകടം. മൂവരും സംഭവ സ്ഥലത്ത് വച്ച് തന്നേ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.