കുവൈത്തിൽ ഇനിസ്മാർട്ട് ഡ്രൈവിംഗ് ലൈസൻസുകൾ

കുവൈത്ത് സിറ്റി : ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വകുപ്പ് ഒരു ദശലക്ഷം സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസുകൾ വിതരണം ചെയ്യുന്നതിനായി ഒരു കമ്പനിയുമായി കരാർ ഒപ്പിട്ടതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. 1.7 ദശലക്ഷം ദിനാർ വില വരുന്ന
പ്രത്യേക രീതിയിൽ അച്ചടിച്ച പുതിയ ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നതിന് അനുമതി നൽകണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യർത്ഥനയ്ക്ക് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ അംഗീകാരം നൽകി.