ബ്രിങ്ക്സ് ഇൻകോർപറേറ്റഡുമായുള്ള പങ്കാളിത്ത കരാർ വിപുലീകരിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും ബ്രിങ്ക്സ് ഇൻകോർപറേറ്റഡും പങ്കാളിത്ത കരാർ ഒപ്പുവെക്കുന്നു

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ശ്യംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ക്യാഷ് ആൻഡ് വാല്യൂബിൾസ് മാനേജ്മെൻ്റ്, ഡിജിറ്റൽ റീടൈൽ സൊലൂഷൻസ്, എ.ടി.എം മാനേജ്ഡ് സർവിസസ് രംഗത്തെ പ്രമുഖ സേവന ദാതാക്കളായ ബ്രിങ്ക്സ് ഇൻകോർപറേറ്റഡുമായുള്ള പങ്കാളിത്ത കരാർ വിപുലീകരിക്കുന്നു. ബ്രിങ്ക്സിൻ്റെ ക്യാഷ് മാനേജ്മെൻ്റ് സംവിധാനം ദുബൈയിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ റീടെയിൽ സ്റ്റോറുകളിൽ ഉപയോഗിക്കുന്നതിനും ആഗോള തലത്തിൽ പ്രെഷ്യസ് മെറ്റൽ സ്റ്റോറേജ് സൗകര്യം പ്രയോജനപ്പെടുത്തുന്നതിനുമാണ് പുതിയ പങ്കാളിത്ത കരാർ ഒപ്പുവെച്ചത്.
വർഷങ്ങളായി ബ്രിങ്ക്സ് ഗ്ലോബൽ സർവിസസ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ എക്സ്ക്ലൂസിവ് ലോജിസ്റ്റിക് പാർട്നറായി പ്രവർത്തിച്ചുവരികയാണ്. അവരുമായുള്ള പങ്കാളിത്തം ദീർഘകാലാടിസ്ഥാനത്തിൽ വിപുലീകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. യു.എ.ഇയിലെ ഞങ്ങളുടെ രീടെയിൽ സ്റ്റോറുകളിലുടനീളമുള്ള ക്യാഷ് മാനേജ്മെൻ്റ് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിലൂടെയും ആഗോളതലത്തിലുള്ള പ്രഷ്യസ് മെറ്റൽ സ്റ്റോറേജ് സൗകര്യം പ്രയോജനപ്പെടുത്തുന്നതിലൂടെയും റീടെയിൽ മേഖലയിലെ ഞങ്ങളുടെ
കാര്യക്ഷമത മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അതു മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ ആഗോള വളർച്ചയിലേക്ക് സഹായിക്കുമെന്നും ഇൻ്റർനാഷണൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് പറഞ്ഞു. ബ്രിങ്ക്സിൻ്റെ അഡ്വാൻസ്ഡ് ക്യാഷ് മാനേജ്മെൻ്റ് സൊലൂഷനുകൾ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ യു.എ.ഇയിലെ സ്റ്റോറുകളെ അവരുടെ പണം ഫലപ്രദമായി വിനിയോഗിക്കാൻ സഹായിക്കും. വരും വർഷങ്ങളിലും വിജയകരമായ സഹകരണ പ്രവർത്തനങ്ങളിലൂടെ ഇരു കൂട്ടരുടെയും ബിസിനസ് ഒരുപോലെ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രിങ്ക്സ് സി.ഇ.ഓയും പ്രസിഡൻ്റുമായ മാർക്ക് യുബാങ്ക്സ് അഭിപ്രായപ്പെട്ടു.