മദ്യക്കുപ്പികൾ പിടിച്ചെടുത്തത് രജിസ്റ്റർചെയ്തില്ല; വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ കുവെെറ്റിൽ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു

കുവെെറ്റ്: കുവെെറ്റിൽ മദ്യക്കുപ്പികള്‍ പിടിച്ചെടുത്തത് രജിസ്റ്റര്‍ ചെയ്യാതെ വീഴ്ചവരുത്തിയ കുറ്റത്തിന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ആറ് പോലീസുകാരെയും ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.ഒരു കാപ്റ്റനെയും ഒരു ലഫ്റ്റനന്റിനെയും ഇവരുടെ കീഴില്‍ ജോലി ചെയ്യുന്ന ആറ് പൊലീസുകാരെയുമാണ് പിരിച്ചു വിട്ടത്.പിടിച്ചെടുത്ത മദ്യം കൃത്യമായ സമയത്ത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുന്നതില്‍ വീഴ്ച്ച വരുത്തിയതിനെ തുടർന്നാണ് കർശന നടപടിയെടുത്തത്.