മനുഷ്യക്കടത്ത് സംഘത്തിന് 3 വർഷം തടവ്

കുവൈത്ത്സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥൻ ഉൾപ്പെട്ട മനുഷ്യക്കടത്ത് സംഘത്തെ 3 വർഷം തടവിന് ശിക്ഷിച്ചു. കേണൽ പദവിയിലുള്ള ഉദ്യോഗസ്ഥനെയും കൂട്ടാളികളായ 7 ഈജിപ്ഷ്യൻ പൗരന്മാരേയുമാണ് അപ്പീൽ കോടതി ശിക്ഷിച്ചത്.
ശിക്ഷാ കാലാവധിക്ക് ശേഷം ഈജിപ്ഷ്യൻ പൗരന്മാരെ നാട്കടത്തും.
ചതിക്കുക എന്ന ഉദ്ദേശത്തോടെ മികച്ച ജോലിയും ജീവിത സാഹചര്യവും വാഗ്ദാനം ചെയ്ത് തൊഴിലാളികളെ ജോലിക്കെത്തിച്ചു എന്ന കുറ്റമാണ് പ്രോസിക്യൂഷൻ പ്രതികൾക്കുമേൽ ആരോപിച്ചത്. കേസിൽ ഒന്നാം പ്രതിയായ,
ആദ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥൻ ഡയറക്ടറായ സ്ഥാപനത്തിലേക്കാണ് തൊഴിലാളികളെ എത്തിച്ചത്. ഇയാൾ ഇരകളുടെ പാസ്പോർട്ട് പിടിച്ചു വയ്ക്കുകയും തുച്ഛമായ വേതനത്തിന് തൊഴിൽ എടുപ്പിക്കുകയും ചെയ്തതതോടൊപ്പം സ്വാതന്ത്ര്യവും വേതനവും നൽകാതെ ചൂഷണം ചെയ്തതായും കോടതിക്ക് ബോധ്യപ്പെട്ടു.