മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു

കണ്ണൂർ : മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. കണ്ണൂരിലാണ് സംഭവം. കരയിടിഞ്ഞാണ് ഇവർ പുഴയിലേക്ക് വീണത്.നിവേദ് (18), ജോബിൻജിത്ത് (15), അഭിനവ് (16) എന്നിവരാണ് മരിച്ചത്.