മെഗാപ്രോഗ്രാമിന്റെ ഫ്‌ളെയർ , റാഫിൾ കൂപ്പൺ എന്നിവയുടെ പ്രകാശന കർമ്മം

കുവൈത്ത്‌ കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ നേതൃത്വത്തിൽ ‘കൊട്ടാരക്കരോത്സവം 2020 കാരുണ്യ ഭവനം ‘ പരിപാടി സംഘടിപ്പിക്കുന്നു.ഫെബ്രുവരി 14-ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടക്കുന്ന മെഗാപ്രോഗ്രാമിന്റെ ഫ്‌ളെയർ , റാഫിൾ കൂപ്പൺ എന്നിവയുടെ പ്രകാശന കർമ്മം പ്രശസ്ത കോമഡി താരം സുബി സുരേഷ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ദുർഗ വിശ്വനാഥ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.അബ്ബാസിയ ഇന്റർ ഗ്രേറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ വച്ചാണു ചടങ്ങ്‌ നടന്നത്‌. ചലച്ചിത്രതാരം രമേശ് പിഷാരടി മുഖ്യാതിഥിയായി എത്തുന്ന പരിപാടിയിൽ പിന്നണി ഗായിക ലേഖ അജയ്, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഗായകൻ സുധീഷ് , എന്നിവർ നയിക്കുന്ന
സംഗീത വിരുന്നും. ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ‘സ്മൈൽ പ്ലീസ് ജേതാവ്‌ ശിവ മുരളി, ഏഷ്യാനെറ്റ് കോമഡി എക്സ്പ്രസ് ജേതാവ്‌ രഞ്ജിഷ് കല്ല്മാം, കോമഡി സ്റ്റാർ ടീം റബ്ബജിത്ത് രസിക എന്നുവരുടെ നേതൃത്വത്തിലുള്ള കോമഡി ഷോയും അരങ്ങേറുമെന്ന് പ്രോഗ്രാം കൺവീനർ ഷംന അൽ അമീൻ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കൊണ്ട്‌ കൊട്ടാരക്കര പ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് ഈ വർഷത്തെ പരിപാടി എന്ന് ജനറൽ സെക്രട്ടറി അലക്സാണ്ടർ മാത്യു അറിയിച്ചു. പ്രസിഡൻറ് രതീഷ് രവി അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ജിബി കെ ജോൺ ,വൈസ് പ്രസിഡൻറ് റെജിമോൻ ജോർജ് , ട്രഷർ സന്തോഷ് കളപ്പില, ജോയിൻ സെക്രട്ടറി അൽ അമീൻ എക്സിക്യൂട്ടീവ് അംഗങ്ങളായ അനീഷ്, അരുൺ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.