കുവൈറ്റ് സിറ്റി : പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് മംഗഫ് ഫാഹേൽ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മങ്കാഫ് ഈറ്റില്ലം ഹാളിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ സംഘടന ട്രഷറർ വിജോ പാലക്കളത്തിന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറി. യോഗത്തിന് ഷൈലജ രാജ്‌കുമാർ സ്വാഗതവും ജോൺസൺ വെട്ടുകാട് നന്ദിയും അറിയിച്ചു.
പുതിയ ഭാരവാഹികൾ: ഗിരീഷ് ഗോവിന്ദൻ (കൺവീനർ), ശൈലജ രാജ്‌കുമാർ (സെക്രട്ടറി), ജോൺസൻ വെട്ടുകാട് (ട്രഷറർ), കുമാരി ഷാജി (ജോയിന്റ് കൺവീനർ), വസന്ത കുമാരി (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോർജ് (ജോയിന്റ് ട്രഷറർ), നന്ദൻ (സെൻട്രൽ കമ്മിറ്റി പ്രധിനിധി), ജയേഷ് (ചാരിറ്റി കൺവീനർ), പ്രീത ഹരി (വനിതാ കോർഡിനേറ്റർ), കോശി പി സി, അർച്ചന, റിയാസ്, ആശ എന്നിവർ (എക്സിക്യൂട്ടീവ്) അംഗങ്ങളായി തിരഞ്ഞെടുത്തു.
സംഘടനയുടെ പുരോഗതിക്കും ജനക്ഷേമ പ്രവത്തനങ്ങൾക്കും പ്രാധാന്യം നൽകി മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

































