അറുപത് കഴിഞ്ഞവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ; ഭേദഗതി തീരുമാനം രണ്ടാഴ്ചക്കകം

0
27

60 വയസ്സ് കഴിഞ്ഞതും ഹൈസ്കൂൾ ഡിപ്ലോമയോ അതിനു താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് റദ്ദാക്കിയ തീരുമാനത്തിൽ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് രണ്ടാഴ്ചക്കകം പ്രഖ്യാപനമുണ്ടാകും. തീരുമാനം അവലോകനത്തിലാണെന്ന് അൽ പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറിലെ ആസൂത്രണ, ഭരണ വികസന മേഖലയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇമാൻ അൽ അൻസാരി വ്യക്തമാക്കിയതായി ഖബാസ് റിപ്പോർട്ട് ചെയ്തു. 60 കഴിഞ്ഞവർക്ക് താമസ രേഖ പുതുക്കേണ്ട എന്ന തീരുമാനം ഇക്കഴിഞ്ഞ ജനുവരി ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്.