ബിഇസി & മെട്രോ ഹെൽത്ത് ഡ്രൈവ് കാമ്പെയ്‌ൻ ആരംഭിച്ചു

കുവൈറ്റ് സിറ്റി: പ്രമുഖ പണം ഇടപാട് സ്ഥാപനമായ ബഹ്‌റൈൻ എക്‌സ്‌ചേഞ്ച് കമ്പനി (ബിഇസി), മെട്രോ മെഡിക്കൽസ് ഗ്രൂപ്പുമായി ചേർന്ന്  പ്രത്യേക ഹെൽത്ത് ഡ്രൈവ് കാമ്പെയ്‌ൻ ആരംഭിച്ചു. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്.

ജൂൺ 26 മുതൽ സെപ്റ്റംബർ 30 വരെയാണ് ഹെൽത്ത്  കാമ്പെയ്‌ൻ.  ബി ഇ സിയിടെ 60- ലധികം ശാഖകളിൽ  നിന്ന് പണം കൈമാറ്റമോ കറൻസി വിനിമയമോ നടത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും അതോടൊപ്പം ‘BEC- online’ വഴി പണം അയയ്‌ക്കുന്ന ഉപഭോക്താക്കൾക്കും ഈ സേവനം ലഭ്യമാകും.  ഉപഭോക്താക്കൾക്ക് ഒരു കൂപ്പൺ ലഭിക്കും, അത് കുവൈറ്റിലെ ഏത് മെട്രോ മെഡിക്കൽ സെന്ററിലും റിഡീം ചെയ്യാനും ഈ കാമ്പെയ്‌നിന്റെ പ്രയോജനങ്ങൾ നേടാനും കഴിയും.

ബിഇസി സിഇഒ മാത്യൂസ് വറുഗീസ്, ബിഇസി റീട്ടെയിൽ സെയിൽസ് മേധാവി രാംദാസ് നായർ, മെട്രോ മെഡിക്കൽസ് ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ, മെട്രോ മെഡിക്കൽസ് ഗ്രൂപ്പ് ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ ഫൈസൽ ഹംസ എന്നിവർ ചേർന്ന് ബിഇസി ആസ്ഥാനത്ത്  സിഎസ്ആർ കാമ്പയിൻ ലോഞ്ച് ചെയ്തു.