സർക്കാറുമായി വീണ്ടും ഏറ്റുമുട്ടാൻ ഒരുങ്ങി പാർലമെൻറ് അംഗങ്ങൾ, മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും

കുവൈറ്റ് സിറ്റി: കുവൈത്തിൽ ഇതിൽ സർക്കാർ പാർലമെൻറ് അംഗങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. എം‌പി ബദർ അൽ ദഹൂമിന്റെ വീട്ടിൽ അടുത്തിടെ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യാനുള്ള ആഭ്യന്തര മന്ത്രി ഷെയ്ഖ് തമർ അലി അൽ സബയുടെ തീരുമാനമാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത് . തീരുമാനം താൽക്കാലികമായി നിർത്തിവച്ചില്ലെങ്കിൽ എംപിമാർ സർക്കാരുമായോ  പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദുമായോ സഹകരിക്കില്ലെന്ന് എംപി മെഹൽഹാൽ അൽ മുദാഫ് മുന്നറിയിപ്പുനൽകി.

നിലവിലെ ഈ സാഹചര്യത്തിൽ,  ആഭ്യന്തര മന്ത്രി മുൻ നിലപാടിൽ നിന്ന് പിന്നോട്ട് പോകാതെ പുതിയ മന്ത്രിമാർ പാർലമെൻറിൽ ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കേണ്ട എന്നാണ് വലിയൊരു വിഭാഗം എംപിമാരുടെ തീരുമാനം. സംഭവത്തിൽ ആഭ്യന്തര മന്ത്രിയുടെ നടപടിക്കെതിരെ എതിരെ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകരും, ഭരണഘടനാ വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ അനുമതി തേടിയ ശേഷമാണ് പത്രസമ്മേളനം നടത്തിയത്, എന്നിട്ടും അവർക്കെതിരെ നടപടി സ്വീകരിക്കാൻ ഉള്ള ആഭ്യന്തരമന്ത്രിയുടെ തീരുമാനം ദുരുദ്ദേശപരം ആണെന്ന് ഭരണഘടന വിദഗ്ധൻ ഡോ. മുഹമ്മദ് അൽ മുക്കതൈ പറഞ്ഞു.

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൗരന്മാരോട് നിർദ്ദേശിക്കണ ആയിരുന്നു എന്ന്   എംപി മെഹൽഹാൽ അൽ  മുദഫ് പറഞ്ഞു . എംപിമാർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിനായി  ആയി അവർക്ക് പത്രസമ്മേളനം നടത്താൻ അനുമതി നൽകുകയായിരുന്നില്ല വേണ്ടതെന്നും എംപി ആരോപിച്ചു . നിയമസഭയും എക്സിക്യൂട്ടീവ് അധികാരികളും തമ്മിലുള്ള നിസ്സഹകരണം തുടന്നാൽ, അത് ഷെയ്ഖ് സബ അൽ ഖാലിദിനെയും ഷെയ്ഖ് തമർ അലി അൽ സബയെയും രാഷ്ട്രീയരംഗത്ത് നിന്ന് പുറത്താക്കാൻ ഇടയാക്കുമെന്നും  മുന്നറിയിപ്പുനൽകി.

സംഭവത്തിൻ മുൻ ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സാദൗനെതിരെയും നടപടിയുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ആണ് പുതിയ വിവാദങ്ങൾക്ക്  കാരണമായത്. നേരത്തെ പാർലമെൻറ് സർക്കാറും തമ്മിലുള്ള നിസ്സഹകരണം പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദിൻ്റെ രാജിയിലേക്ക് നയിച്ചിരുന്നു.