സ്ത്രീകൾക്കെതിരായ കർഫ്യു നിയമലംഘന കേസിൽ വനിതാ പോലീസ് ഇടപെടുമെന്ന് ആഭ്യന്തരമന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ കർഫ്യു നിയമം ലംഘിച്ച് പുറത്തിറങ്ങുന്നതും പിടിയിലാകുന്നതും തുടരുന്നു. സ്ത്രീകൾ കർഫ്യു നിയമം ലംഘിക്കുന്ന സംഭവങ്ങളിൽ  വനിതാ പോലീസ് ഉദ്യോഗസ്ഥർ തന്നെ ഇടപെടുമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി

കർഫ്യൂ സമയത്ത് നിയമം ലംഘിച്ച് പുറത്തിറങ്ങിയതിന് ആറുപേർ  പിടിയിലായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു . രണ്ട് പ്രവാസികളും നാല് കുവൈത്ത് സ്വദേശികളുുമാണ് പിടിയിലായത്. ഇവർക്കെതിരെ അവശ്യ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

ഹവല്ലിയിൽ 4 പേരും, ക്യാപിറ്റൽ ഗവർണറേറ്റിൽ  നിയമം ലംഘിച്ചതിന്  ഒരാളും ആണ് പിടിയിലായത്. മറ്റൊരാളെ അഹമ്മദിയിൽ നിന്നും  സമാന സാഹചര്യത്തിൽ പിടികൂടുകയായിരുന്നു എന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.  ചാലറ്റുകളിലും ഫാമുകളിലും ഓവർബ്രിഡ്ജ്കൾക്ക് സമീപവുമായാണ് മിക്ക നിയമലംഘനങ്ങളും പിടികൂടിയത്.

രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ആഭ്യന്തരമന്ത്രി ഷെയ്ഖ് തമർ അൽ അലി ചെക്ക്പോസ്റ്റുകളിൽ സുരക്ഷാ പര്യടനം നടത്തി, മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ എസ്സാം അൽ നഹാം അദ്ദേഹത്തെ അനുഗമിച്ചു .