യാത്രാ നിരോധനം പൊതുജന താൽപര്യാർത്ഥമെന്ന് ആരോഗ്യമന്ത്രി

കുവൈത്ത്‌ സിറ്റി : ചില രാജ്യങ്ങളിൽ കണ്ടെത്തിയ കൊറോണ വൈറസ്‌ അതിവേഗം പടരുന്നതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രാജ്യത്ത് അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായാണു അന്തർ ദേശീയ വിമാന യാത്രക്ക്‌ നിരോധനം ഏർപ്പെടുത്തിയത്എന്ന് ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹ്‌ വ്യക്തമാക്കി.അൽപ നേരം മുൻപ്‌ വിളിച്ചു ചേർത്ത അടിയന്തിര വാർത്താ സമ്മേളനത്തിലാണു മന്ത്രിയുടെ പ്രസ്ഥാവന.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി പുറപ്പെടുവിക്കുന്ന തീരുമാനങ്ങൾ രാജ്യത്തെ മുഴുവൻ പേരും മനസിലാക്കണമെന്നും, വൈറസ്‌ വ്യാപനം തടയുന്നതിനാവശ്യമായ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.