സമൂഹമാധ്യമങ്ങളിൽ സൗദിയെ അധ്യക്ഷേപിച്ചയാൾക്ക് മൂന്നുവർഷം തടവ്

സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ട്വിറ്ററിൽ സൗദി അറേബ്യയെ അപമാനിച്ചതിന്  പൗരനെ കുവൈത്ത് ക്രിമിനൽ കോടതി  3 വർഷം കഠിന തടവിന് ശിക്ഷിച്ചു. വിദേശ രാജ്യ സുരക്ഷാ കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിയമം 30/1970 ലെ ആർട്ടിക്കിൾ 4 പ്രകാരം, ഒരു സഹോദരി രാജ്യത്തെ അപമാനിക്കൽ, കുവൈറ്റിൻ്റെ ഔദ്യോഗിക ബന്ധങ്ങളെ തകർക്കാൻ ശ്രമിക്കുക എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ചുമത്തിയത്.