യുഎഇയില്‍ പ്രവാസി നിക്ഷേപകര്‍ക്ക് നൂറു ശതമാനം ഉടമസ്ഥാവകാശം അനുവദിക്കും

യുഎഇയില്‍ പ്രവാസി നിക്ഷേപകര്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ ബിസിനസില്‍ നൂറു ശതമാനം ഉടമസ്ഥാവകാശം അനുവദിക്കും. യുഎഇ പൗരന്മാരെ സ്‌പോണ്‍സര്‍മാരാക്കാതെ തന്നെ നിക്ഷേപകര്‍ക്ക് സംരഭങ്ങള്‍ ആരംഭിക്കാനാകുന്ന നിയമത്തിന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി.
കമ്പനികളെയും അവരുടെ ഓഹരിയുടമകളെയും സംബന്ധിച്ച 2015 ലെ നിയമം ഭേദഗതി ചെയ്തതാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.