അലീന വീട്ടിലെത്തിയില്ല. വില്ലനായത് ടിപ്പർ ലോറി  

0
28

സന്തോഷത്തോടെ വീട്ടുകാർ കുവൈറ്റ് എയർപോർട്ടിൽ വെച്ച് യാത്രയാക്കിയ അലീനയുടെ മരണ വാർത്ത വിശ്വസിക്കാൻ പറ്റാതെ വിങ്ങുന്ന കുവൈത്തിലെ കുടുംബം. കുവൈറ്റില്‍ സ്ഥിരതാമസക്കാരായ ജോസഫ് യോഹന്നാന്റെയും ബീനാജോസഫിന്‍റെയും മകള്‍ അലീന എല്‍സ ജോസഫ്(18), ജോസഫിന്‍റെ സഹോദരപുത്രന്‍ എബിന്‍ അനുമോന്‍ ( 13) എന്നിവരാണ് മരിച്ചത് . എബിന്റെ പിതാവ് അനുമോനെ ഗുരുതരമായ പരിക്കുകളോടെ കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ  അലീന   നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍    നിന്ന്   വീട്ടിലേക്കുള്ള യാത്രാമധ്യേ എം സി റോഡില്‍ കൂത്താട്ടുകുളം അമ്പലംകുന്നിന് സമീപം വച്ച് കാർ    നിയന്ത്രണം വിട്ട് ടിപ്പറില്‍ ഇടിക്കുകയായിരുന്നു എന്നാണു പ്രാഥമിക വിവരം.  പിതൃ സഹോദരൻ അനുമോനായിരുന്നു കാർ ഓടിച്ചിരുന്നത്. അപകടത്തില്‍ കാര്‍ നിശേഷം തകര്‍ന്നിട്ടുണ്ട്.  പുലർച്ചെയായതിനാൽ അനുമോൻ  ഉറങ്ങിയതാവാനാണ് സാധ്യത . അലീനയുടെയും എബിന്റെയും മൃതദേഹം ഇപ്പോള്‍ ദേവമാതാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കുവൈത്തിലെ പഠനത്തിന് ശേഷം തുടർ പഠനത്തിനായി
 നാട്ടിലേക്ക് വന്നതായിരുന്നു അലീന .